Please select from the following:
അമലയില്‍ 3 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ബി.എം.ടി. യൂണിറ്റില്‍ നിന്നും 50 പേര്‍ക്ക് മജ്ജ മാറ്റി വെയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഇതിനോടനുബന്ധിച്ച് നടത്തിയ പൊതുയോഗവും മജ്ജ മാറ്റിവെച്ചവരുടെ സംഗമവും ചലചിത്രതാരം തൃശ്ശൂര്‍ എല്‍സി ഉദ്ഘാടനം ചെയ്തു. ആദ്യമായി മജ്ജമാറ്റിവെയ്ക്കലിന് വിധേയനായ കെ.പി.ഗോപകുമാര്‍ മൂഖ്യാതിഥിയായി പങ്കെടുത്തു. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍, മെഡിക്കല്‍ ഓങ്കോളജി മേധാവി ഡോ.അനില്‍ ജോസ്, പ്രൊഫസ്സര്‍ ഡോ.സുനു സിറിയക്, ഹിമറ്റോളജി മേധാവി ഡോ.വി.ശ്രീരാജ് ,സി.എന്‍.ഒ.സിസ്റ്റ്ര്‍ ലിഖിത എന്നിവര്‍ പ്രസംഗിച്ചു. ഇന്ത്യയിലെതന്നെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് അമല ബി.എം.ടി.യില്‍ നിന്നും മജ്ജമാറ്റിവെയ്ക്കല്‍ നടത്തി കൊടുക്കുന്നത്. അമലയുടെ ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് 50 കുട്ടികള്‍ക്ക് സൗജന്യമായി മജ്ജമാറ്റിവെയ്ക്കല്‍ നടത്തികൊടുക്കുന്നതാണ്.