Please select from the following:
അമല മെഡിക്കല്‍ കോളേജ് നേത്രരോഗവിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ ലോകകാഴ്ചദിനത്തോടനുബന്ധിച്ച് ആരംഭിച്ച ഗിഫ്റ്റ് എ ഗ്ലാസ്സ് പദ്ധതിയുടെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. ഉപയോഗശൂന്യമായ പഴയകണ്ണടകളുടെ ഫ്രെയിമുകള്‍ ശേഖരിച്ച് നന്നാക്കി ഉപയോഗയോഗ്യമായവ പുനരുപയോഗത്തിനായി നല്‍കുന്നതാണ് പദ്ധതി. ഇതിനായി ക്യാമ്പസ്സില്‍ പലയിടങ്ങളിലായ് ബോക്സുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ആന്‍റണി മണ്ണുമ്മല്‍, നേത്രരോഗവിഭാഗം മേധാവി ഡോ.വി.കെ.ലതിക, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഡോ.സോമി സാജു എന്നിവര്‍ പ്രസംഗിച്ചു. സൗജന്യതിമിരരോഗനിര്‍ണ്ണയക്യാ പും നടത്തി.