Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 20-06-26 09:00:00
  • To : 20-06-26 04:30:00
  • June 20, 2026

വായന മാനസിക സൌഖ്യത്തിനും രോഗശാന്തിക്കും ഇടയാക്കും: ഫാ. ഡോ. ആന്‍റണി മണ്ണുമ്മല്‍ സി.എം.ഐ.

നല്ല വായന മാനസിക സൌഖ്യത്തിനും അതിലൂടെ ശാരീരിക രോഗശാന്തിക്കും വഴിയൊരുക്കുമെന്നും അമല മെഡിക്കല്‍ കോളേജ് അസോസിയേറ്റ് ഡിറക്ടര്‍ ഫാ. ഡോ. ആന്‍റണി മണ്ണുമ്മല്‍ സി.എം.ഐ. അഭിപ്രായപ്പെട്ടു. വായന മനുഷ്യരില്‍ അനുകമ്പയും സംസ്കാരവും മനുഷ്യത്വവും നിറയ്ക്കാന്‍ ഇടയാക്കുമെന്നും ഡോക്ടര്‍മാരും ആശുപത്രികളും ഈ ചിന്ത ഉള്‍കൊണ്ട്  ആതുര ശുശ്രൂഷ സേവനം നടത്തിയാല്‍ കൂടുതല്‍ ഫലപ്രദമാകുമെന്നും അദ്ദേഹം തുടര്‍ന്നു.വായന വാരാചരത്തോടനുബന്ധിച്ച് ഡോക്ടര്‍മാര്‍ക്കും, മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കുമായി സംഘടിപ്പിച്ച “റീഡ്, റിഫ്ലെക്റ്റ്, & ഹീല്‍”  എന്ന സെമിനാര്‍ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥി ഫ്ലോറന്‍സ് മെറിന്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു. അമല സ്യെഖ്യാട്രി വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ. പി. കെ. പ്രീതി മേനോന്‍, ലൈബ്രറി വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ. എ. റ്റി. ഫ്രാന്‍സിസ് എന്നിവര്‍ വിഷയം അവതരിപ്പിച്ചു. സീനിയര്‍ ലൈബ്രേറിയന്മാരായ ലിറ്റി വി. ജെ. സ്വാഗതവും ഗ്ലാഡിസ് ജോര്‍ജ്ജ് നന്ദിയും പറഞ്ഞു. അമല മെഡിക്കല്‍ കോളേജ്, നേര്‍സിങ് കോളേജ്, മെഡിക്കല്‍ സ്റ്റുഡന്‍റ്സ് കൌണ്സില്‍ “അരോഹ”, നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി ഓഫ് ഇന്ത്യ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് വായന വാരാഘോഷവും സെമിനാറും നടത്തിയത്.