Please select from the following:
അമല നഗര്‍: അമല മെഡിക്കല്‍ കോളേജില്‍ ജനറല്‍ നഴ്സിംഗ് 47 ബാച്ചിന്‍റെ ദീപോജ്വലനവും 43,44 ബാച്ചികളുടെ ബിരുദദാനവും തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ.നിജി ജസ്റ്റിന്‍ നിര്‍വഹിച്ചു . അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ഡോ. ആന്‍റണി മണ്ണുമ്മേല്‍,മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പള്‍ ഡോ.ദീപ്തി രാമകൃഷ്ണന്‍, നഴ്സിംഗ് സ്ക്കൂള്‍ പ്രിന്‍സിപ്പള്‍ സിസ്റ്റ്ര്‍ മിനി, ചീഫ് നഴ്സിംഗ് ഓഫീസ്സര്‍ ലക്ഷ്മി എം. , വൈസ് പ്രിന്‍സിപ്പല്‍ സി.റീന വര്‍ഗ്ഗീസ് പി. ടി. എ പ്രസിഡന്‍റ് ടി. എ ഫ്രാന്‍സിസ്, വിദ്യാര്‍ത്ഥിനി പ്രതിനിധി അനറ്റ് സാറ എന്നിവര്‍ പ്രസംഗിച്ചു.