Please select from the following:
തൃശ്ശൂരിലെ ആദ്യത്തെ മൊബൈൽ ഡിജിറ്റൽ എക്സറേ മെഷീൻ (സാംസംഗ്) അമല മെഡിക്കൽ കോളേജിൽ സ്ഥാപിച്ചു. എ. ഐ. സാങ്കേതിക വിദ്യയുടെ ലോകത്തിലെ തന്നെ അത്യാധുനിക പതിപ്പ് ഈ മെഷീന്റെ ഒരു പ്രത്യേകതയാണ്. ഹൈ ഫ്രീക്വൻസി എക്സറേ ജനറേറ്റർ ഉള്ളതിനാൽ പേഷ്യന്റ് റേഡിയേഷൻ ഡോസ് വളരെ കുറവായിരിക്കും. ലിഥിയം അയേൺ ബാറ്ററിയിൽ പ്രവർത്തിക്കുന്ന മോട്ടോറൈസ്ഡ് മെഷീൻ ആയതിനാൽ ഐ. സി. യു. വിലേക്കും രോഗികളുടെ അടുത്തേക്കും വളരെ എളുപ്പത്തിൽ കൊണ്ടുപോകാൻ കഴിയും.മിഷന്റെ സ്വിച്ച് ഓൺ കർമ്മം അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സി. എം. ഐ നിർവഹിച്ചു.