അമലയില്‍ കാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗുകള്‍ നല്‍കി

  • Home
  • News and Events
  • അമലയില്‍ കാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗുകള്‍ നല്‍കി
  • October 08, 2022

അമലയില്‍ കാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗുകള്‍ നല്‍കി

അമല നഗര്‍: കാന്‍സര്‍ ചികിത്സയുടെ അനന്തരഫലമായി  മുടി നഷ്ടമായ 50 വനിതകള്‍ക്ക് അമല ആശുപത്രിയില്‍ നിന്നും സൗജന്യമായി വിഗ്ഗുകള്‍ നല്‍കി. ചടങ്ങില്‍ ജില്ല ഡെവലപ്പ്മെന്‍റ് കമ്മീഷണര്‍ ശിഖ സുരേന്ദ്രന്‍ ഐ.എ.എസ്. മുഖ്യാതിഥിയായി. അമല അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ആന്‍റണി പെരിഞ്ചേരി, ഫാ.ജെയ്സണ്‍ മുണ്ടډാണി, ഡോ.രാകേഷ് എല്‍.ജോണ്‍, പി.കെ.സെബാസ്റ്റ്യന്‍, ഡോ.എന്‍.കെ.ആലീസ്, പി.ആര്‍.ഒ. ജോസഫ് വര്‍ഗ്ഗീസ് എന്നിവര്‍ പങ്കെടുത്തു. കാന്‍സറിനെ അതിജീവിച്ച 9ാം ക്ലാസ്സ് വിദ്യാര്‍ത്ഥി വിന്‍സ്ലെറ്റ് മേരി നിക്സണ്‍ അനുഭവം പങ്കുവെച്ചു. മുടിദാനം ചെയ്ത സംഘടനകളെയും വ്യക്തികളെയും മെമന്‍റോ നല്‍കി ആദരിച്ചു.