സഫോക് യൂണിവേഴ്‌സിറ്റി ഡീൻ അമല സന്ദർശിച്ചു

  • Home
  • News and Events
  • സഫോക് യൂണിവേഴ്‌സിറ്റി ഡീൻ അമല സന്ദർശിച്ചു
  • January 15, 2025

സഫോക് യൂണിവേഴ്‌സിറ്റി ഡീൻ അമല സന്ദർശിച്ചു

നേഴ്‌സിംഗ് രംഗത്തെ വിദഗ്ദയും ലണ്ടനിലെ സഫോക് യൂണിവേഴ്‌സിറ്റി നേഴ്‌സിംഗ് ഡീനുമായ പ്രൊഫെസ്സർ ഡോ. സാം ചെനറി മോറിസ്, അമല നേഴ്‌സിംഗ് കോളേജ് സന്ദർശിച്ചു.അക്കാദമിക് രംഗത്തും ഗവേഷണ രംഗത്തും മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന അമല നേഴ്‌സിംഗ് കോളേജിനെ പ്രത്യേകം അഭിനന്ദിക്കുകയും സഫോക് യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് സംയുക്ത പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള സാദ്ധ്യതകൾ അമല ആശുപത്രി അധികൃതരുമായി ചർച്ച ചെയ്തു. സഫോക് യൂണിവേഴ്‌സിറ്റിയുടെ കൺട്രി മാനേജർ പവൻ ബജാജും സന്നിഹിതനായിരുന്നു. അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, അസോസിയേറ്റ് ഡയറക്ടർ  ഫാ.   ആൻ്റണി മണ്ണുമ്മൽ, നേഴ്‌സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. രാജി രഘുനാഥ്,  സി. എ. ഒ. ഡോ. ജോബി തോമസ്, പ്രൊഫെസ്സർ ലക്ഷ്മി ജി.  നേഴ്‌സിംഗ് വിദ്യാർത്ഥികൾ എന്നിവരുമായി  സംവദിച്ചു.