- July 11, 2024
നാലാം തവണയും എന്‍ എ ബി എച്ച് നേട്ടത്തിന്‍റെ കൊടുമുടിയില്‍ അമല ആയുര്‍വ്വേദാശുപത്രി
അമല നഗര്‍: എന്‍.എ.ബി.എച്ച്. നാലാം തവണയും തുടര്‍ച്ചയായി ലഭിച്ച സ്ഥാപനം എന്ന അപൂര്‍വ്വനേട്ടം കരസ്ഥമാക്കി അമല ആയുര്‍വ്വേദാശുപത്രി. ദേശീയ ഗുണനിലവാര ഏജന്‍സിയായ എന്‍.എ.ബി.എച്ചിന്‍റെ കര്‍ശന പരിശോധനകള്‍ പൂര്‍ത്തിയാക്കിയാണ് ആയുഷ് വിഭാഗത്തിലെ ഈ അംഗീകാരം നേടിയത്. കേരള ടൂറിസത്തിന്‍റെ ആയുര്‍ ഡയമണ്ട്, ഗ്രീന്‍ ലീഫ് എന്നിവയും കൂടാതെ ജി.എം.പി., ഐ.എസ്.ഒ. എന്നീ അംഗീകാരങ്ങളും ഇതിനോടകം കരസ്ഥമാക്കിയിട്ടുണ്ട്.