അമലയില്‍ അണുബാധനിയന്ത്രണവാരാചരണം

  • Home
  • News and Events
  • അമലയില്‍ അണുബാധനിയന്ത്രണവാരാചരണം
  • October 28, 2024

അമലയില്‍ അണുബാധനിയന്ത്രണവാരാചരണം

അമല മെഡിക്കല്‍ കോളേജില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന അണുബാധനിയന്ത്രണവാരാചരണത്തിന്‍ റെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍, പ്രിന്‍സിപ്പള്‍ ഡോ.ബെറ്റ്സി തോമസ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ.രാജേഷ് ആന്‍റോ, എച്ച്.ഐ.സി. കോ-ഓര്‍ഡിനേറ്റര്‍ ഡോ.ഡിനു ഐ.ജോയ് എന്നിവര്‍ പ്രസംഗിച്ചു. കൈകഴുകലിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഫ്ളാഷ് മോബും നടത്തി. മൂവിംഗ് ദ നീഡില്‍ ഓണ്‍ ഇന്‍ഫെക്ഷന്‍ പ്രിവെന്‍ഷന്‍ എന്നതാണ് ഈ വര്‍ഷത്തെ മുദ്രാവാക്യം.