അമല മെഡിക്കൽ കോളേജിൽ ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഉദ്ഘാടനം റവ. ഫാ. ജൂലിയസ് അറക്കൽ നിർവഹിച്ചു. ജോയിന്റ് ഡയറക്ടർ റവ ഫാ. ഡെൽജോ പുത്തൂർ, പ്രിൻസിപ്പൽ ബെറ്റ്സി തോമസ്, എ. പി.സി.സി.എം സെക്രട്ടറി ഡോ. ജൂഡോ ജോസഫ് പൾമണറി മെഡിസിൻ വിഭാഗം ഡോ.റെന്നീസ് ജോസഫ്,ഡോ. സി. ആർ സാജു, ഡോ. ആന്റണി കല്ലിയത്ത് , എന്നിവർ സന്നിഹതരായിരുന്നു. ഇതിനോട് അനുബന്ധിച്ച് ഡോ. ഹരി കൃഷ്ണന്റെ നേതൃത്വത്തിൽ ക്വിസ് മത്സരം നടന്നു. മത്സരത്തിൽ അമലയിലെ സ്റ്റാഫും വിദ്യാർത്ഥികളും പങ്കെടുത്തു