അമലയില്‍ പ്രവര്‍ത്തിക്കുന്ന ആബാചാരിറ്റബിള്‍ സൊസൈറ്റി പ്രദേശത്തെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണം നടത്തി. ചടങ്ങിന്‍റെ ഉദ്ഘാടനവും എഴുത്തിനിരുത്തലും പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം മഠാധിപതിസത്ഭാവനാനന്ദയും, പഠനോപകരണ വിതരണം ദേവമാതാ സോഷ്യല്‍ കൗണ്‍സിലര്‍ ഫാ. ജോര്‍ജ് തോട്ടാനും നിര്‍വ്വഹിച്ചു. ആബാചെയര്‍മാന്‍ഫാ. ജൂലിയസ് അറയ്ക്കല്‍, മോഡറേറ്റര്‍ ഫാ. ഡെല്‍ജോ പുത്തൂര്‍, പ്രസിഡന്‍റ് സി.എ. ജോസഫ്, കണ്‍വീനര്‍ സി.പി. ജോസ്. സി.എന്‍.ഒ. സിസ്റ്റര്‍ ലിഖിത എന്നിവര്‍ പ്രസംഗിച്ചു. 250 കുട്ടികള്‍ക്കാണ് പഠനോപകരണങ്ങള്‍ നല്‍കിയത്.