- June 05, 2026
അമലയിൽ ലോക പരിസ്ഥിതി ദിനാചരണം
അമല ആയുർവേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ലോക പരിസ്ഥിതി ദിനാചരണത്തിന്റെയും ഔഷധസസ്യ വിതരണത്തിന്റെയും ഉദ്ഘാടനം കെ.എഫ്.ആർ.ഐ ഡയറക്ടർ ഡോ.കണ്ണൻ സി.എസ്.വാര്യർ നിർവഹിച്ചു.ഔഷധി പഞ്ചകർമ്മ ആശുപത്രി സൂപ്രണ്ട് ഡോ. രജിതൻ, കേരള മെഡിസിനൽ പ്ലാൻറ് ബോർഡ് മെമ്പർ ഡോ.ഒ.എൽ. പയസ്, അമല ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ സി.എം.ഐ, ജോയിൻ ഡയറക്ടർ ഫാ. ഷിബു പുത്തൻപുരക്കൽ സി.എം.ഐ ,കൺസൾട്ടന്റ് ഫിസിഷ്യൻ ഡോ. സിസ്റ്റർ ഓസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.അമലയിലെ നഴ്സിംഗ് സ്കൂൾ,നഴ്സിംഗ് കോളേജ്,അലൈഡ് ഹെൽത്ത് സയൻസ് വിദ്യാർത്ഥികളുടെ നാടൻ പാട്ട്,പരിസ്ഥിതി ഡാൻസ്, ഫെയ്സ് പെയിന്റ് മത്സരം എന്നിവയും നടത്തി.