- November 30, 2024
അമലയില്‍ വൈറ്റ് കോട്ട് സെറിമണി
അമല മെഡിക്കല്‍ കോളേജില്‍ പുതിയ ബാച്ച് എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികളുടെ വൈറ്റ് കോട്ട് സെറിമണിയുടെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ആന്‍റണി മണ്ണുമല്‍, പ്രിന്‍സിപ്പല്‍ ഡോ. ബെറ്റ്സി തോമസ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ദീപ്തി രാമകൃഷ്ണന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. രാജേഷ് ആന്‍റോ, സ്റ്റാഫ് അഡ്വൈസര്‍ ഡോ. സോജന്‍ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. 100 മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് വൈറ്റ് കോട്ട് സ്വീകരിച്ചത്.