അമലയില്‍ യൂറോഓങ്കോളജി ഡിവിഷന്‍

  • July 06, 2023

അമലയില്‍ യൂറോഓങ്കോളജി ഡിവിഷന്‍

അമല മെഡിക്കല്‍ കോളേജില്‍ യൂറോളജി സംബന്ധമായ കാന്‍സറുകളുടെ ചികിത്സക്കായ് പ്രത്യേകം ആരംഭിച്ച യൂറോ-ഓങ്കോളജി ഡിവിഷന്‍റെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ.ജൂലിയസ്അറയ്ക്കല്‍ നിര്‍വ്വഹിച്ചു. ഡോ.മിഥുന്‍ ഗോപാലകൃഷ്ണനാണ് ഈ വിഭാഗത്തിന് നേതൃത്വം കൊടുക്കുന്നത്. ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍, ഡോ.രാജേഷ് ആന്‍റോ, ഡോ.അനില്‍ ജോസ്, ഡോ.ജോമോന്‍ റാഫേല്‍, ഡോ.ഹരികൃഷ്ണന്‍, ഡോ.ബിനു ജോസ് എന്നിവര്‍ പ്രസംഗിച്ചു.