
- March 18, 2025
ലോക സോഷ്യൽ വർക്ക് വാരാഘോഷത്തോട് അനുബന്ധിച്ച് അമല ഹോസ്പിറ്റൽ സോഷ്യൽ വർക്ക് വിഭാഗo വാഴച്ചാൽ പ്രദേശവാസികൾക്ക് രോഗ നിർണയ ക്യാമ്പ് നടത്തി.
പതിനാല് ഊരിൽ നിന്നായി അമ്പതോളം പേർ പങ്കെടുത്തു. ഗൈനക്കോളജി, പീഡിയാട്രികസ്, ഡെർമറ്റോളജി, ജനറൽ മെഡിസിൻ വിഭാഗങ്ങളുടെ സേവനം ലഭ്യമായിരുന്നു. അതിരപ്പിള്ളി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി സൗമിനി ഉദ്ഘാടനം ചെയ്തു. ഊര് മുപ്പത്തി ശ്രീമതി ഗീത അദ്ധ്യക്ഷത വഹിച്ചു. അമല ജോയിൻ്റ് ഡയറക്ടർമാരായ ഫാ. ഡെൽജോ പൂത്തു ർ, ഫാ ഷിബു പുത്തൻ പുരയ്ക്കൽ എന്നിവർ ആശംസകൾ അറിയിച്ച് പ്രസംഗിച്ചു.