അഗതികൾക്കൊപ്പം ഒരു ഓണാഘോഷം.

  • August 17, 2023

അഗതികൾക്കൊപ്പം ഒരു ഓണാഘോഷം.

ഓണാഘോഷങ്ങൾക്ക്  ആരംഭം കുറിച്ചുകൊണ്ട് അമല നഴ്സിംഗ് കോളേജ് നാലാം വർഷ ബി. എസി നഴ്സിംഗ് വിദ്യാർഥികൾ കുറുമാലിലുള്ള ഫ്രൻഡ്സ് ഓഫ് ജീസസ് അഗതി മന്ദിരം സന്ദർശിച്ചു. വൈകീട്ട് 3 മണിക്കു നടന്ന ഓണാഘോഷത്തിൽ, മധുര പലഹാരങ്ങളും  ഓണസമ്മാനങ്ങളും വിതരണം ചെയ്യുകയും നഴ്സിങ്ങ്  വിദ്യാർത്ഥികൾ വിവിധതരം കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. ഫ്രൻഡ്സ് ഓഫ് ജീസസ് അഗതി മന്ദിരം ഡയറക്ടർ ഫാ. ബിജു പന്നംകുളം, അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ജോയന്റ് ഡയറക്ടർ ഫാ. ജെയ്സൺ മുണ്ടന്മാണി, ഫാ. വിന്നി അറങ്ങാശേരി  ശ്രീ . ജെഷിൻ ലിയോ , സിസ്റ്റർ ജോതിഷ്  CSC, സിസ്റ്റർ ജെറിൻ MSMI , ശ്രീമതി നീന ബാബുഎന്നിവർ ആശംസകൾ അർപ്പിച്ചു.