അമലയിൽ ലാപ്രോസ്കോപ്പി വർക്ക്‌ ഷോപ്പ്

  • Home
  • News and Events
  • അമലയിൽ ലാപ്രോസ്കോപ്പി വർക്ക്‌ ഷോപ്പ്
  • May 19, 2024

അമലയിൽ ലാപ്രോസ്കോപ്പി വർക്ക്‌ ഷോപ്പ്

അമല മെഡിക്കൽ കോളേജിൽ ഗൈനക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ "ഗൈനക്കോളജി ലാപ്രോസ്കോപ്പി " എന്ന വിഷയത്തെ സംബന്ധിച്ച് നടത്തിയ ഏകദിന വർക്ക്‌ ഷോപ്പ് അമല ജോയിന്റ് ഡയറക്ടർ റവ. ഫാ. ഡെൽജോ പുത്തൂർ സി എം ഐ ഉത്ഘാടനം ചെയ്തു. അമല കോളേജ് പ്രിൻസിപ്പൽ ഡോ. ബെറ്റ്സി തോമസ്, തൃശ്ശൂർ ജില്ലാ ഗൈനക്കോളജി സൊസൈറ്റി സെക്രട്ടറി ഡോ. ശ്യാമ ദേവദാസൻ എന്നിവർ പ്രസംഗിച്ചു. ലാപ്രോസ്കോപ്പിയുടെ ആധുനിക രീതികളെ കുറിച്ച് കൂടുതൽ പഠിക്കുവാൻ സാധിക്കുന്ന രീതിയിൽ 6 ലൈവ് സർജറികൾ ഉൾപെടുത്തികൊണ്ട് ഡോ. ഗ്നാന ശങ്കർ നടേശൻ (സേലം) & ഡോ. സിറിയക് പാപച്ചൻ (അടൂർ) എന്നിവർ ക്ലാസുകൾ എടുത്തു.