
- February 08, 2025
അമലയിൽ പുതിയ ന്യൂക്ലിയർ മെഡിസിൻ ബ്ലോക്കും പെറ്റ് സി.ടി.യും ഉദ്ഘാടനം ചെയ്തു
സംസ്ഥാനത്തെ ഏറ്റവും ആധുനിക പെറ്റ് സി.ടി.സ്കാനിന്റെയും ന്യൂക്ലിയർ മെഡിസിൻ വിഭാഗം ബ്ലോക്കിന്റെയും ഉദ്ഘാടനം കേന്ദ്ര പെട്രോളിയം & നാച്ചുറൽ ഗ്യാസ് സഹമന്ത്രി സുരേഷ് ഗോപി അമല മെഡിക്കൽ കോളേജിൽ നിർവഹിച്ചു. ജീവജലത്തിനൊരു മൺപാത്രം പദ്ധതിയുടെ ഉദ്ഘാടനവും അമല ആരോഗ്യമാസിയുടെ പ്രകാശനം മന്ത്രി നിർവഹിച്ചു. ദേവമാതാ എജുക്കേഷൻ കൗൺസിലർ റവ.ഫാ. സന്തോഷ് മുണ്ടന്മാണി, അമല ഡയറക്ടർ റവ. ഫാ. ജൂലിയസ് അറക്കൽ, ജോയിന്റ് ഡയറക്ടർ ഫാ. ജെയ്സൺ മുണ്ടന്മാണി, ന്യൂക്ലീർ മെഡിസിൻ വിഭാഗം മേധാവി ഡോ. സിബു. ബി. ജേക്കബ് എന്നിവർ സംസാരിച്ചു. ഏറ്റവും ആധുനിക സീമൻസ് ബയോഗ്രാഫ് ഹോറിസൺ പെറ്റ്. സി. ടി. യാണ് അമലയിൽ സ്ഥാപിച്ചിട്ടുള്ളത്. നല്ല ഇമേജ് ക്വാളിറ്റിയും രോഗിക്ക് ലഭിക്കുന്ന റേഡിയേഷന്റെ അളവ് വളരെ കുറയ്ക്കാനും ഈ മെഷീൻ സഹായകമാണ്.രോഗം മുൻകൂട്ടി കണ്ടെത്തുന്നതിനും ക്യാൻസറിനുള്ള കീമോതെറാപ്പി ചികിത്സയുടെ ഫലപ്രാപ്തിയെപ്പറ്റി അറിയുന്നതിനും ശരിയായ കീമോ മരുന്ന് തിരഞ്ഞെടുത്തു ചികിത്സ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും പെറ്റ് സി. ടി ഏറെ പ്രയോജനകരമാണ്. ഒട്ടും വേദന ഉണ്ടാവുകയില്ല. രോഗനിർണയം അരമണിക്കൂറിനുള്ളിൽ സാധ്യമാകും. വൃക്ക ലിവർ ഹൃദയം തുടങ്ങിയ ഭാഗങ്ങളിലെ രോഗബാധിതർക്കും ടെസ്റ്റിന് വിധേയമാകാം. 14കോടി രൂപയാണ് പുതിയ പെറ്റ് സ്കാനിന്റെയും അനുബന്ധ ഉപകരണങ്ങളുടെയും വില. 2012 ലാണ് അമലയിൽ പെറ്റ് സി. ടി. ആരംഭിച്ചത്. 25000 തയിലധികം രോഗികൾക്ക് ശരിയായ രോഗനിർണയത്തിന് ചികിത്സക്കും ഇതുമൂലം സാധ്യമായായാണ് കണക്കാക്കുന്നത്.