അമലയില്‍ ഓക്സ്ഫോര്‍ഡ് നാനോപോര്‍ സീക്വന്‍സിംഗ് മെഷീന്‍ സ്ഥാപിച്ചു

  • Home
  • News and Events
  • അമലയില്‍ ഓക്സ്ഫോര്‍ഡ് നാനോപോര്‍ സീക്വന്‍സിംഗ് മെഷീന്‍ സ്ഥാപിച്ചു
  • February 19, 2024

അമലയില്‍ ഓക്സ്ഫോര്‍ഡ് നാനോപോര്‍ സീക്വന്‍സിംഗ് മെഷീന്‍ സ്ഥാപിച്ചു

അമല മെഡിക്കല്‍ കോളേജ്, കാന്‍സര്‍ റിസേര്‍ച്ച് സെന്‍റര്‍ എന്നിവ ചേര്‍ന്ന് ആര്‍.എന്‍.എ., ഡി.എന്‍.എ. സീക്വന്‍സിംഗ് ചെയ്യാന്‍ വേണ്ടി ഏറ്റവും ആധുനികമായ ഓക്സ്ഫോര്‍ഡ് നാനോപോര്‍ മെഷീന്‍ സ്ഥാപിച്ചു. ആമാശയരോഗം, ത്വക് രോഗം മുതലായവയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളെ കണ്ടെത്തുന്നതിനും കാന്‍സര്‍ മ്യൂട്ടേഷന്‍ ഡിറ്റെക്ട് ചെയ്യുന്നതിനും ഉതകുന്നതാണ് ഈ മെഷീന്‍. കേരളത്തില്‍ അപൂര്‍വ്വം മെഡിക്കല്‍ കോളേജുകളിലേ ഈ സൗകര്യമുള്ളൂ. വെഞ്ചരിപ്പ് കര്‍മ്മം ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. ഡെര്‍മറ്റോളജി വിഭാഗം മേധാവി ഡോ.എസ്.ക്രൈറ്റണ്‍, ഇമ്മ്യൂണോളജി അസിസ്റ്റന്‍റ് പ്രൊഫസ്സര്‍ ഡോ.മനു ആര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.