അമല ഈഡിസ് കൊതുക് രഹിത ക്യാമ്പസ്സായി പ്രഖ്യാപിച്ചു

  • Home
  • News and Events
  • അമല ഈഡിസ് കൊതുക് രഹിത ക്യാമ്പസ്സായി പ്രഖ്യാപിച്ചു
  • May 16, 2023

അമല ഈഡിസ് കൊതുക് രഹിത ക്യാമ്പസ്സായി പ്രഖ്യാപിച്ചു

അമല മെഡിക്കല്‍ കോളേജ് ഈഡിസ് കൊതുക് രഹിത  ക്യാമ്പസ്സ് എന്ന ലക്ഷ്യപ്രാപ്തിയുടെ പ്രഖ്യാപനവും ദേശീയ ഡെങ്കി ദിനാചരണത്തിന്‍റെ ഉദ്ഘാടനവും ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസ്സര്‍ ഡോ.ടി.കെ.അനൂപ് നിര്‍വ്വഹിച്ചു. ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരു വര്‍ഷം നീണ്ട ബോധവല്‍ക്കരണം നടത്തിയും കൊതുകിന്‍റെ ഉറവിടനശീകരണത്തിലൂടെയുമാണ് ഈ ചരിത്ര ലക്ഷ്യപ്രാപ്തി നേടിയത്. അടാട്ട് പഞ്ചായത്ത് പ്രസിഡന്‍റ് സിമി അജിത്കുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജിമ്മി ചൂണ്ടല്‍, വാര്‍ഡ് മെമ്പര്‍ ടി.എസ്.നിതീഷ്, ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ഫാ.ഷിബു പുത്തന്‍പുരയ്ക്കല്‍, ഡോ.ദീപ്തി രാമകൃഷ്ണന്‍, ഡോ.സി.ആര്‍.സാജു, എന്‍റമോളജിസ്റ്റ് മുഹമ്മദ് റാഫി എന്നിവര്‍ പ്രസംഗിച്ചു. ഡെങ്കി ദിനത്തിന്‍റെ ഭാഗമായി ബോധവല്‍ക്കരണ ജാഥയും നടത്തി.