അമലയില്‍ മെറിറ്റ് ഡേ

  • June 29, 2024

അമലയില്‍ മെറിറ്റ് ഡേ

അമല മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലായിരുന്ന ഡോ.എം.ജെ.സിറിയക്കിന്‍റെ സ്മരണാര്‍ത്ഥം നടത്തിയ മെറിറ്റ് ഡേയുടെ ഉദ്ഘാടനം സബ് കലക്ടര്‍ മുഹമ്മദ് ഷഫീഖ് ഐ.എ.എസ്. നിര്‍വ്വഹിച്ചു. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, മെഡിക്കല്‍ കോളേജ്, നഴ്സിംഗ് കോളേജ്, നഴ്സിംഗ് സ്ക്കൂള്‍, അലൈഡ് ഹെല്‍ത്ത് സയന്‍സസ് എന്നീ വിഭാഗം പ്രിന്‍സിപ്പള്‍മാരായ ഡോ.ബെറ്റ്സി തോമസ്, ഡോ.രാജി രഘുനാഥ്, സിസ്റ്റ്ര്‍ മിനി, ഡോ.എം.സി. സാവിത്രി, സി.ഒ.ഒ.സൈജു എടക്കളത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച 150ഓളം വിദ്യാര്‍ത്ഥികളെയും സ്റ്റാഫംഗങ്ങളെയും മക്കളെയും ആദരിച്ചു.