രജനിക്കായ് ഒരു കൊച്ച് വീട് ; ആഗ്രഹം പൂര്‍ത്തിയാക്കി ലിസ മരണത്തിന് കീഴടങ്ങി

  • Home
  • News and Events
  • രജനിക്കായ് ഒരു കൊച്ച് വീട് ; ആഗ്രഹം പൂര്‍ത്തിയാക്കി ലിസ മരണത്തിന് കീഴടങ്ങി
  • February 17, 2025

രജനിക്കായ് ഒരു കൊച്ച് വീട് ; ആഗ്രഹം പൂര്‍ത്തിയാക്കി ലിസ മരണത്തിന് കീഴടങ്ങി

അമല ആയുര്‍വ്വേദാശുപത്രിയില്‍ പൂന്തോട്ടപരിപാലകയായ രജനിയുടെ വീടിന്‍റെ പരിതാപകരമായ അവസ്ഥയെപറ്റി ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഷിബു പുത്തന്‍പുരയ്ക്കലില്‍ നിന്നും മനസ്സിലാക്കിയ അമേരിക്കയിലെ ഫ്രാന്‍സിസ്കോയില്‍ ദീര്‍ഘകാലം നഴ്സ് ആയി ജോലി ചെയ്തിരുന്ന ലിസ ഇഗ്നീഷ്യസ് അവരെ സഹായിക്കാന്‍ സന്നദ്ധയാവുകയായിരുന്നു. തിരൂരിലുള്ള 3 സെന്‍റ് സ്ഥലത്ത് അടച്ചുറപ്പുള്ള ഒരു കൊച്ച് വീട് എന്നതായിരുന്നു വിദ്യാര്‍ത്ഥികളായ 3 മക്കളും രോഗിയായ ഭര്‍ത്താവും അടങ്ങുന്ന കുടുംബത്തിന്‍റെ സ്വപ്നം. വീടിന്‍റെ സമീപത്തെ പറമ്പില്‍ നിന്നും ഇഴജന്തുക്കള്‍ കയറിഇരിക്കുന്ന മണ്ണുകൊണ്ടുള്ള വീട്ടില്‍ നിന്നും ഒരു മോചനം അതായിരുന്നു രജനിയുടെ ചിന്ത. ഒരിക്കല്‍ വിഷപാമ്പ് കടിച്ച് രജനി അഡ്മിറ്റായി നീണ്ട ചികിത്സ തേടിയിരുന്നു. 7 ലക്ഷത്തിലധികം രൂപ ചിലവഴിച്ചാണ് ലിസ ഇഗ്നീഷ്യസ് വീട് പൂര്‍ത്തീകരിപ്പിച്ചത്. ലിസ മരണത്തിന് കീഴടുങ്ങുന്നതിന് മുന്‍പ് വീട്പണി പൂര്‍ത്തിയായോ എന്ന് അന്വേഷിച്ചിരുന്നതായി ഫാ.ഷിബു പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. രജനിയുടെ വീടിന്‍റെ താക്കോല്‍ദാനകര്‍മ്മം ദേവമാതാ വികാര്‍ പ്രൊവിന്‍ഷ്യാള്‍ ഫാ.ഡേവി കാവുങ്കല്‍ നിര്‍വ്വഹിച്ചു.