കെ. എസ്. ആർ. ടി. സിയിൽ പിറന്ന കുട്ടിക്ക് മാതാപിതാക്കൾ "അമല " എന്ന് പേരിട്ടു

  • Home
  • News and Events
  • കെ. എസ്. ആർ. ടി. സിയിൽ പിറന്ന കുട്ടിക്ക് മാതാപിതാക്കൾ "അമല " എന്ന് പേരിട്ടു
  • June 01, 2024

കെ. എസ്. ആർ. ടി. സിയിൽ പിറന്ന കുട്ടിക്ക് മാതാപിതാക്കൾ "അമല " എന്ന് പേരിട്ടു

കെ. എസ്. ആർ. ടി. സി തൊട്ടിപ്പാലം ബസ്സിൽ യാത്ര ചെയ്യവേ പ്രസവ വേദനയെ തുടർന്ന് അമല ഹോസ്പിറ്റലിൽ എത്തിച്ച് ഡോക്ടർമാരും നേഴ്സ്മാരും ചേർന്ന് പ്രസവം എടുക്കുകയും ചെയ്ത സെറീന -ലിജീഷ് ദമ്പതികളുടെ പെൺകുട്ടിക്ക് മാതാപിതാക്കൾ അമല എന്ന് പേരിട്ടു. കുഞ്ഞുമായി ദമ്പതികൾ ഇന്ന് നാട്ടിലെക്ക്‌ മടങ്ങി. അമല ആശുപത്രിയിൽ നിന്നും ലഭിച്ച സ്നേഹവും പരിചരണവും ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്തതാണെന്നും അതിനാലാണ് ആശുപത്രിയുടെ പേര് തന്നെ മകൾക്ക് ഇട്ടതെന്നും സെറീന പറഞ്ഞു. അമല ആശുപത്രിയുടെ സ്നേഹോപഹാരം ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ കൈമാറി