- October 30, 2024
അമലയിൽ ദി അൺക്യാപ്പ്ഡ് ക്രൂസേഡർ നാടക അവതരണം
അമലയിലെ അണുബാധ നിയന്ത്രണ വാരാചരണത്തോടനുബന്ധിച്ചു വൈദ്യ ചരിത്രത്തിലെ ഒരു പ്രധാനസംഭവം കോളറ രോഗം വായുവിലൂടെയല്ല വെള്ളത്തിലൂടെയാണ് പകരുന്നതെന്ന് കണ്ടുപിടിച്ച ജോൺ സ്നോയുടെ ജീവിത കഥ അമല കുടുംബാംഗങ്ങൾ നാടകമായി അവതരിപ്പിച്ചു. നാടകത്തിൻ്റെ മറ്റൊരു പ്രത്യേകത ഇതൊരു “ ഹൈബ്രിഡ് “ നാടകമായിരുന്നുവെന്നുള്ളതാണ്. ചില കഥാപാത്രങ്ങൾ സ്റ്റേജിലും ചില കഥാപാത്രങ്ങൾ എൽ ഈ ഡി വാളിലുമാണ് വന്നത്. ഡോക്ടർമാരും സ്റ്റാഫ് അംഗങ്ങളും ആണ് പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയത്.