അമലയില്‍ ഹെഡ് & നെക് കാന്‍സര്‍ ശില്പശാല നടത്തി

  • Home
  • News and Events
  • അമലയില്‍ ഹെഡ് & നെക് കാന്‍സര്‍ ശില്പശാല നടത്തി
  • April 06, 2024

അമലയില്‍ ഹെഡ് & നെക് കാന്‍സര്‍ ശില്പശാല നടത്തി

അമല മെഡിക്കല്‍ കോളേജ് പ്ലാസ്റ്റിക് സര്‍ജറി വിഭാഗം നടത്തിയ ഹെഡ് & നെക് കാന്‍സര്‍ ശില്പശാലയുടെ ഉദ്ഘാടനം പ്രശസ്ത മൈക്രോവാസ്കുലര്‍ സര്‍ജന്‍ ഡോ. അബ്രാഹാം ജി. തോമസ് നിര്‍വ്വഹിച്ചു. അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, ജോയിന്‍റ് ഡയറക്ടര്‍ ഫാ. ഡെല്‍ജോ പുത്തൂര്‍, പ്രിന്‍സിപ്പല്‍ ഡോ. ബെറ്റ്സി തോമസ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. രാജേഷ് ആന്‍റോ, പ്ലാസ്റ്റിക് സര്‍ജറി മേധാവി ഡോ. ജയകൃഷ്ണന്‍ കോലാടി, അസിസ്റ്റന്‍റ് പ്രൊഫസ്സര്‍ ഡോ. ഫെനില്‍ രാജു അബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.ഡോ. എഡ്വാര്‍ഡ്ചാങ്ങ്, ഡോ. ദുഷ്യന്ദ് ജസ്വാള്‍, ഡോ. നിര്‍മ്മല സുബ്രമണ്യന്‍, ഡോ. സുബ്രമണ്യഅയ്യര്‍, ഡോ. സെബിന്‍ വി. തോമസ്, ഡോ. ഫെനില്‍ രാജു അബ്രഹാം, ഡോ. ശ്രീകുമാര്‍പിള്ള എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. 150-ഓളം വിദഗ്ദ ഡോക്ടര്‍മാര്‍ പങ്കെടുത്തു.