
- January 14, 2025
തുരുത്തിപ്പുറം അമല ഫെല്ലോഷിപ്പ് വാര്‍ഷികം
തുരുത്തിപ്പുറം അമല ഫെല്ലോഷിപ്പ് വാര്‍ഷികത്തിന്‍റെ ഉദ്ഘാടനം അമല ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഷിബു പുത്തന്‍പുരയ്ക്കല്‍ നിര്‍വ്വഹിച്ചു. മെമ്പര്‍മാരുടെ മക്കളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്കും പാലിയേറ്റീവ് കെയര്‍ നഴ്സ് ലിജിമോള്‍ക്കും ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. പ്രസിഡന്‍റ് ആര്‍.രാധാകൃഷ്ണന്‍, സെക്രട്ടറി വി.എല്‍.ജോയ്, ജോയിന്‍റ് സെക്രട്ടറി എം.എ.ലൂയിസ്, അമല ഹോസ്പിറ്റല്‍ പി.ആര്‍.ഒ. ജോസഫ് വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു. ജിമ്മി ആര്‍ട്ട് ഉടമ ജിമ്മി അമല ആശുപത്രിക്ക് പ്രത്യേകമായി തയ്യാറാക്കി നല്‍കിയ മാതാവിന്‍റെ തിരുസ്വരൂപം ഫാ.ഷിബു പുത്തന്‍ പുരയ്ക്കല്‍ ഏറ്റുവാങ്ങി.