- May 13, 2024
അടാട്ട് പഞ്ചായത്തില്‍ കൊതുക് നശീകരണത്തിന് പദ്ധതി ആവിഷ്കരിച്ചു
അമല മെഡിക്കല്‍ കോളേജും അടാട്ട് പഞ്ചായത്തും സംയുക്തമായി ഡെങ്കി പരത്തുന്ന ഈഡിസ് കൊതുകുകളുടെ ഉറവിടനശീകരണത്തിന് നവീനപദ്ധതി ആരംഭിച്ചു. പഞ്ചായത്തിലെ വാര്‍ഡ് തോറും ബോധവല്‍ക്കരണവും കൊതുക്നശീകരണവും നടത്തും. ആദ്യപടിയായി അടാട്ട് പഞ്ചായത്തിലെ 2ാം വാര്‍ഡിലെ വീടുകളില്‍ എന്റമോളജിസ്റ്റും സംഘവും പരിശോധന നടത്തി കൊതുകുകളെ നശിപ്പിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം അമല ജോയിന്റ് ഡയറക്ടര്‍ ഫാ.ഷിബു പുത്തന്‍പുരയ്ക്കല്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ നിഷ പ്രഭാകരന്, അംഗന്‍വാടി ടീച്ചര്‍ മിനി, എന്റമോളജിസ്റ്റ് മുഹമ്മദ് റാഫി, അമല പി.ആര്.ഒ. ജോസഫ് വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു