- January 25, 2024
അബനേസ്സര്‍ പൂര്‍ണ്ണ ആരോഗ്യത്തിലേക്ക്
അമല നഗര്‍: എത്യോപ്യയില്‍ നിന്നുള്ള എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി അബനേസ്സര്‍ (20) ബ്ലഡ് കാന്‍സര്‍ ചികിത്സക്കായാണ് അമല മെഡിക്കല്‍ കോളേജ് ഓങ്കോളജി വിഭാഗത്തില്‍ 2023 സെപ്തംബര്‍ 21ന് അഡ്മിറ്റായത്. ഡോ.സുനു സിറിയക്, ഡോ.ശ്രീരാജ്, ഡോ.ഉണ്ണികൃഷ്ണന്‍, ഡോ.ജോമോന്‍ റാഫേല്‍, ഡോ.ജമുന എന്നിവരടങ്ങിയ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ കീമോതെറാപ്പിയും റേഡിയേഷനും പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മജ്ജ മാറ്റി വെയ്ക്കലിന് വിധേയനായത്. ഒരു വിദേശ രോഗിക്ക് സങ്കീര്‍ണ്ണമായ ചികിത്സനല്‍കി വിജയംവരിച്ചതിന്‍റെ ചാരുതാര്‍ത്ഥ്യത്തിലാണ് അമല മാനേജ്മെന്‍റ്. സഹോദരന്‍ റോബില്‍ എന്ന പ്ലസ്ടു വിദ്യാര്‍ത്ഥിയില്‍ നിന്നാണ് മൂലകോശം സ്വീകരിച്ചത്.