അമല ഗ്യാസ്ട്രോ വിഭാഗം കുന്നംകുളത്ത് ആരംഭിച്ചു

  • Home
  • News and Events
  • അമല ഗ്യാസ്ട്രോ വിഭാഗം കുന്നംകുളത്ത് ആരംഭിച്ചു
  • July 28, 2023

അമല ഗ്യാസ്ട്രോ വിഭാഗം കുന്നംകുളത്ത് ആരംഭിച്ചു

കുന്നംകുളം: അമല മെഡിക്കല്‍ കോളേജ് കുന്നംകുളം ആര്‍ത്താറ്റ  DR.താരു ആന്‍റ് സാറാമ്മ മെമ്മോറിയല്‍ ട്രസ്റ്റ് ബില്‍ഡിംഗില്‍ ആരംഭിച്ച ഗ്യാസ്ട്രോ സൂപ്പര്‍സ്പെഷ്യാലിറ്റി ക്ലിനിക്കിന്‍റെ ഉദ്ഘാടനം എം.എല്‍.എ. എ.സി.മൊയ്തീന്‍ നിര്‍വ്വഹിച്ചു. ഓര്‍ത്തഡോക്സ് സഭയുടെ കുന്നംകുളം ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് അനുഗ്രഹപ്രഭാഷണം നടത്തി. ദേവമാതാ വികാര്‍ പ്രൊവിന്‍ഷ്യാള്‍ ഫാ.ഡേവി കാവുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. കുന്നംകുളം മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.സോമശേഖരന്‍, ഡോ.താരു ആന്‍റ് സാറാമ്മ മെമ്മോറിയല്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി വര്‍ക്കി കോരുത്, അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍, ഗ്യാസ്ട്രോവിഭാഗം മേധാവി ഡോ.റോബര്‍ട്ട്പനയ്ക്കല്‍, അസോസിയേറ്റ് പ്രൊഫസ്സര്‍ ഡോ.സോജന്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.