ആന്‍റിബയോട്ടിക്കുകളുടെ ദുരുപയോഗം തടയണം; മന്ത്രി വീണ ജോര്‍ജ്ജ്

  • Home
  • News and Events
  • ആന്‍റിബയോട്ടിക്കുകളുടെ ദുരുപയോഗം തടയണം; മന്ത്രി വീണ ജോര്‍ജ്ജ്
  • January 19, 2024

ആന്‍റിബയോട്ടിക്കുകളുടെ ദുരുപയോഗം തടയണം; മന്ത്രി വീണ ജോര്‍ജ്ജ്

ആന്‍റിബയോട്ടിക്കുകളുടെ ദുരുപയോഗത്തെക്കുറിച്ചും തുടര്‍ന്നുണ്ടാകുന്ന ദൂഷ്യഫലങ്ങളെപ്പറ്റിയും  ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് ഗവണ്‍മെന്‍റ് സെക്ടറിനോടൊപ്പം സ്വകാര്യമേഖലയും കൈകോര്‍ക്കണമെന്ന് അമല മെഡിക്കല്‍ കോളേജില്‍ നടത്തിയ
എ.എം.ആര്‍. വിദ്യാഭ്യാസ പരിപാടി വെര്‍ച്ച്വല്‍ ആയി ഉദ്ഘാടനം ചെയ്ത് കൊണ്ട് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ഒരു മെഡിക്കല്‍ ഷോപ്പില്‍ നിന്നും ആന്‍റിബയോട്ടിക്കുകള്‍ നല്‍കരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എ.എം.ആര്‍. പ്രോഗ്രാമിന് ആക്ഷന്‍ പ്ലാന്‍ ആദ്യമായി നടപ്പാക്കിയത് കേരളമാണ്.
ചടങ്ങില്‍ ജില്ലാമെഡിക്കല്‍ ഓഫീസ്സര്‍ ഡോ.ടി.പി. ശ്രീദേവി, തൃശ്ശൂര്‍
ഐ.എം.എ. പ്രസിഡന്‍റ് ഡോ.ജോസഫ് ജോര്‍ജ്ജ്, എന്‍.ആര്‍.എം. പ്രോഗ്രാം മാനേജര്‍ ഡോ.സജീവ് കുമാര്‍, ഫാര്‍മസി കൗണ്‍സില്‍
സംസ്ഥാന പ്രസിഡന്‍റ്  ഒ.സി. നവീന്‍ചന്ദ്, അമല ഡയറക്ടര്‍ ഫാ.ജൂലിയസ്
അറയ്ക്കല്‍, ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍, പ്രിന്‍സിപ്പള്‍ ഡോ. ബെറ്റ്സി തോമസ്, ഇന്‍ഫെക്ഷ്യസ് ഡിസീസ് വിഭാഗം മേധാവി
ഡോ.എ.കെ.ആദര്‍ശ് എന്നിവര്‍ പ്രസംഗിച്ചു. 350 ഓളം ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും പങ്കെടുത്തു.
ഫോട്ടോ: അമല മെഡിക്കല്‍ കോളേജില്‍ നടത്തിയ ആന്‍റിമൈക്രോബിയല്‍ റെസിസ്റ്റ്ന്‍സ് വിദ്യാഭ്യാസപരിപാടിയുടെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസ്സര്‍ ഡോ.ടി.പി.ശ്രീദേവി നിര്‍വ്വഹിക്കുന്നു.