അമലയില്‍ ലോകരക്തദാനദിനം

  • June 14, 2023

അമലയില്‍ ലോകരക്തദാനദിനം

അമല ബ്ലഡ് സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ നടത്തിയ ലോകരക്തദാനദിനത്തിന്‍റെ ഉദ്ഘാടനം ക്ലബ് എഫ്.എം. റേഡേിയോ ജോക്കി വിനീത് നിര്‍വ്വഹിച്ചു. ദിനാചരണത്തിന്‍റെ ഭാഗമായി ബൈക്ക് റാലി, വീഡിയോ, പോസ്റ്റ്ര്‍ മത്സരങ്ങള്‍, രക്തദാനം എന്നിവ നടത്തി. വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ജെയ്സണ്‍ മുണ്ടന്‍മാണി, പ്രിന്‍സിപ്പള്‍ ഡോ.ബെറ്റ്സി തോമസ്, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ മേധാവി ഡോ.വിനു വിപിന്‍, ബ്ലഡ് ബാങ്ക് ഇന്‍ചാര്‍ജ് സിസ്റ്റര്‍ എലിസബത്ത് എന്നിവര്‍ പ്രസംഗിച്ചു.