- September 07, 2024
അമലയിൽ അഗതികളോടൊപ്പം ഓണാഘോഷം
അമല നഗർ: അമല ആശുപത്രിയിലെ നഴ്സുമാരും, സ്റ്റാഫ് അംഗങ്ങളും. സി.എൻ.ജി.എ (കാത്തലിക് നേഴ്സസ് ഗിൽഡ് ഓഫ് അമല) യുടെ നേതൃത്വത്തിൽമോതിരകണ്ണിയിലെ 'അമ്മ' എന്ന അഗതിമന്ദിരത്തിലെ അന്തേവാസികളോടു ചേർന്ന് ഓണാഘോഷം നടത്തി.അമലയിലെ സ്റ്റാഫ് അംഗങ്ങൾ തങ്ങളോടൊപ്പം നൃത്തചുവടുകളും ഓണപ്പാട്ടും തിരുവാതിരയും ഓണകളികളും കളിച്ച് ഓണത്തിൻ്റെ സന്തോഷം പങ്കുവച്ചത് തങ്ങളുടെ ദുഃഖങ്ങൾ മറക്കാൻ സഹായിച്ചെന്നു അന്തേവാസികൾ അഭിപ്രായപെട്ടു.തിരക്കുകൾക്കിടയിലും തങ്ങളോടൊപ്പം സമയം ചിലവഴിച്ചതിന് അന്തേവാസികൾ അമലയിലെ സ്റ്റാഫ് അംഗങ്ങളോട് നന്ദി പറഞ്ഞു.നാം പലരെങ്കിലും നമ്മിലെ ദൈവീക ചൈതന്യം ഒന്നാണെന്ന് അമല മെഡിക്കൽ കോളേജ് ജോയിൻ്റ് ഡയറക്ടർ ഫാദർ ജെയ്സൺ മുണ്ടൻമാണി സി. എം. ഐ. തൻ്റെ ഓണ സന്ദേശത്തിൽ പറഞ്ഞു.ഫാദർ സണ്ണി കൊച്ചുകരോട്ട് സി.എം. ഐ. , ചീഫ് നഴ്സിങ്ങ് ഓഫീസർ, സിസ്റ്റർ ലിഖിത, സിസ്റ്റർ ജോതിഷ് സി. എസ്.സി., ബ്രദർ ജിയോ പാറക്ക സി.എം.ഐ., ശ്രീമതി റിമ , സ്ഥാപനത്തിൻ്റെ അഡ്മിനിസ് ട്രേറ്റർ സിസ്റ്റർ ഷീല കുരിയാക്കോസ് സി.എച്ച്.എഫ്. എന്നിവർ ഓണസന്ദേശം നൽകി.അമലയിലെ ഡോക്ടർമാരും നഴ്സുമാരും മറ്റു സ്റ്റാഫ് അംഗങ്ങളും നൽകിയ സമ്മാനങ്ങളും മധുര പലഹാരങ്ങളും അന്തേവാസികൾക്ക് പങ്കുവച്ച് അമല മെഡിക്കൽ കോളേജ് അംഗങ്ങൾ അർത്ഥപൂർണ്ണമായ ഓണാഘോഷം നടത്തി.