അമലയില്‍ സായാഹ്ന ഒ.പി. ആരംഭിച്ചു

  • December 08, 2022

അമലയില്‍ സായാഹ്ന ഒ.പി. ആരംഭിച്ചു

അമല മെഡിക്കല്‍ കോളേജില്‍  രോഗികളുടെ സൗകര്യാര്‍ത്ഥം സായാഹ്ന ഒ.പി. ആരംഭിച്ചു. ഉദ്ഘാടനം തൃശ്ശൂര്‍ ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍ നിര്‍വ്വഹിച്ചു. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ഫാ.ഡെല്‍ജോ പുത്തൂര്‍, ഡോ.ബെറ്റ്സി തോമസ്, ഡോ.രാജേഷ് ആന്‍റോ, സൈജു സി. എടക്കളത്തൂര്‍, ബോര്‍ജിയോ എന്നിവര്‍ പ്രസംഗിച്ചു. സേക്രട്ട് ഹാര്‍ട്ട് ബ്ലോക്കില്‍ ആരംഭിച്ച ഒ.പി. വൈകീട്ട് 5.30 മുതല്‍ രാത്രി 8 മണിവരെ പ്രവര്‍ത്തിക്കും. ജനറല്‍ മെഡിസിന്‍, ശിശുരോഗം, സ്ത്രീരോഗം, അസ്ഥിരോഗം, ഹൃദ്രോഗം, കിഡ്നിരോഗം, ശ്വാസകോശരോഗം, ഉദരരോഗം, എന്‍റോക്രൈനോളജി, ഫാമിലി മെഡിസിന്‍ എന്നീ വിഭാഗങ്ങളാണ് പ്രവര്‍ത്തിക്കുക.