വികസ്വരരാജ്യങ്ങളില്‍ ബി.എം.ടി. ചികിത്സ കടുത്ത വെല്ലുവിളി: ഡോ.വിക്രം മാത്യൂസ്

  • Home
  • News and Events
  • വികസ്വരരാജ്യങ്ങളില്‍ ബി.എം.ടി. ചികിത്സ കടുത്ത വെല്ലുവിളി: ഡോ.വിക്രം മാത്യൂസ്
  • February 12, 2023

വികസ്വരരാജ്യങ്ങളില്‍ ബി.എം.ടി. ചികിത്സ കടുത്ത വെല്ലുവിളി: ഡോ.വിക്രം മാത്യൂസ്

അമല നഗര്‍: ഇന്ത്യപോലുള്ള വികസ്വരരാജ്യങ്ങളില്‍ ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്‍റ് ചികിത്സ സാമ്പത്തികബാദ്ധ്യത മൂലം കടുത്ത
വെല്ലുവിളി നേരിടുന്നതായി വെല്ലൂര്‍ സി.എം.സി. മെഡിക്കല്‍ കോളേജ് ഡയറക്ടറും ബി.എം.ടി. ചികിത്സാവിദഗ്ദ്ധനുമായ
ഡോ.വിക്രം മാത്യൂസ് അഭിപ്രായപ്പെട്ടു. അമല ബി.എം.ടി. യൂണിറ്റിന്‍റെ ഒന്നാം വാര്‍ഷികവും ശില്പശാലയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമല മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, പ്രിന്‍സിപ്പള്‍ ഡോ.ബെറ്റ്സി തോമസ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ.രാജേഷ് ആന്‍റോ, മെഡിക്കല്‍ ഓങ്കോളജി മേധാവി ഡോ.അനില്‍ ജോസ് താഴത്ത്, മെഡിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ.പി.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ടാറ്റ ഹോസ്പിറ്റലിലെ ഡോ.സുമിത് ഗുജറാള്‍, ജിപ്മെറിലെ ഡോ.ബി.
അഭിഷേക്, ആര്‍.സി.സി. യിലെ ഡോ.ശ്രീജിത് നായര്‍ എന്നിവര്‍ പങ്കെടുത്തു. യുവചിത്രകാരി ഷിനിത ഷൈജുവിന്‍റെ ചിത്രപ്രദര്‍ശനവും നടന്നു