പള്‍മനോളജി ഡോക്ടര്‍മാരുടെ സമ്മേളനം

  • Home
  • News and Events
  • പള്‍മനോളജി ഡോക്ടര്‍മാരുടെ സമ്മേളനം
  • January 30, 2023

പള്‍മനോളജി ഡോക്ടര്‍മാരുടെ സമ്മേളനം

തൃശ്ശൂര്‍: അസോസിയേഷന്‍ ഓഫ് പള്‍മനോളജിസ്റ്റസ്, തൃശ്ശൂര്‍, അക്കാദമി ഓഫ് പള്‍മനറി ആന്‍റ് ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ എന്നിവകളുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ സമ്മേളനത്തിന്‍റെ ഉദ്ഘാടനം ആരോഗ്യസര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.മോഹന്‍ കുന്നുമ്മേല്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ എ.പി.സി.സി.എം. പ്രസിഡന്‍റ് ഡോ.കുര്യന്‍ ഉമ്മന്‍ അദ്ധ്യക്ഷത വഹിച്ചു. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ജൂബിലി ഡയറക്ടര്‍ ഫാ.റെന്നി മുണ്ടന്‍ കുര്യന്‍, എ.പി.ടി. പ്രസിഡന്‍റ് ഡോ.റെന്നീസ് ഡേവിസ്, സെക്രട്ടറി ഡോ.ജെംഷീര്‍, എ.പി.സി.സി.എം. സെക്രട്ടറി ഡോ.ബി. ജയപ്രകാശ് എന്നിവര്‍ സംബന്ധിച്ചു. ഡോ.സുധീന്ദ്ര ഘോഷ്, ഡോ.ദിനേശ് പ്രഭു എന്നിവര്‍ ഒറേഷന്‍ നടത്തി.
ഡോ.വി.പി.ഗംഗാധരന്‍, ഡോ.പത്മനാഭ ഷേണായ് എന്നിവര്‍ പ്രസംഗിച്ചു. ലെഫ്റ്റനന്‍റ് കേണല്‍ ഡോ.വി.പി.ഗോപിനാഥിന് ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് നല്‍കി ആദരിച്ചു. സൗത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് പ്രമുഖ പള്‍മനോളജിസ്റ്റുകള്‍ പങ്കെടുത്തു.