ക്യാൻസർ രോഗികൾക്ക് മുടി മുറിച്ചുനൽകി-സിനിമാ താരം, മാളവിക നായർ....

  • Home
  • News and Events
  • ക്യാൻസർ രോഗികൾക്ക് മുടി മുറിച്ചുനൽകി-സിനിമാ താരം, മാളവിക നായർ....
  • June 13, 2024

ക്യാൻസർ രോഗികൾക്ക് മുടി മുറിച്ചുനൽകി-സിനിമാ താരം, മാളവിക നായർ....

അമല നഗർ :  ക്യാൻസർ രോഗംമൂലം മുടി നഷ്ടമായ രോഗികൾക്ക് സൗജന്യമായി വിഗ്ഗ്  നിർമ്മിക്കാൻ, സിനിമാതാരം, മാളവിക നായർ 30 സെൻ്റീമീറ്റർ നീളത്തിൽ മുടി മുറിച്ച് സമൂഹത്തിന് മാതൃകയായി. അമല മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന 34 മത് സൗജന്യ വിഗ്ഗ് വിതരണ മീറ്റിങ്ങിൽ അമല മെഡിക്കൽ കോളേജ് ഡയറക്ടർ, ഫാ. ജൂലിയസ് അറയ്ക്കൽ, ജോയിൻ്റ് ഡയറക്ടർ , ഫാ. ജെയ്സൺ മുണ്ടൻമാണി, ഫാ. ഷിബു പുത്തൻപുരയ്ക്കൽ , ഡോ. രാകേഷ് എൽ. ജോൺ,  വെൽനസ്സ് വിഭാഗം,  മേധാവി,   ഡോ. സിസ്റ്റർ ആൻസിൻ, കേശദാനം കോ ഓർഡിനേറ്റർ, ശ്രീ. പി.കെ . സെബാസ്റ്റ്യൻ,   ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ഹോൾഡർ ഫോർ ഹെയർ ഡൊണേഷൻ,  ശ്രീമതി സുകന്യ കെ.കെ.,   ലയൺസ് ചൈയ്ഡ് ഹുഡ് കാൻസർ കോർഡിനേറ്റർ ആഡ് ഹെയർ ഡോണർ,  ശ്രീമതി. സിമി. ബാലചന്ദ്രൻ എന്നിവർ മീറ്റിങ്ങിൽ പ്രസംഗിച്ചു. ഇന്നു നടന്ന മീറ്റിങ്ങിൽ,  76 ക്യാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകളും  സ്തനാർബുദ രോഗികൾക്ക് നിറ്റഡ് നോകേഴ്സും വിതരണം ചെയ്തു. 350 പേർ മീറ്റിങ്ങിൽ പങ്കെടുത്തു. കേശദാനം സംഘടിപ്പിച്ച 49 സ്ഥാപനങ്ങളെയും മുടി മുറിച്ചു നൽകിയ 51 വ്യക്തികളെയും മീറ്റിങ്ങിൽ മെമൻ്റോയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. ഇതിനോടകം 1610 ക്യാൻസർ രോഗികൾക്ക്  അമല മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും സൗജന്യമായി വിഗ്ഗുകൾ നൽകാൻ കഴിഞ്ഞതായി അമല ആശുപത്രി ജോയിൻ്റ് ഡയക്ടർ, ഫാ. ജെയ്സൺ മുണ്ടൻമാണി അറിയിച്ചു.   400 പുരുഷന്മാർ ഉൾപെടെ  3 വയസ്സു മുതൽ 70 വയസ്സു വരെയുള്ള സമൂഹത്തിൻ്റെ വിവിധ മേഘലകളിൽ പ്രവർത്തിക്കുന്ന പതിനാറായിരത്തോളം പേർ ഈ സ്നേഹ കൂട്ടായ്മയിലേക്ക് 30 സെൻ്റീ മീറ്റർ നീളത്തിൽ മുടി ദാനം ചെയ്തിട്ടുണ്ട്. ഇന്നുവരെ ആവശ്യപെട്ടിട്ടുള്ള എല്ലാ കാൻസർ രോഗികൾക്കും സൗജന്യമായി വിഗ്ഗ് നൽകാൻ  കഴിഞ്ഞെന്ന് ഫാ. ജെയ്സൺ മുണ്ടൻമാണി പറഞ്ഞു. അമല ആശുപത്രിയിലെ മാത്രമല്ല മറ്റ് ആശുപത്രികളിലെയും ചികിത്സ തേടുന്ന രോഗികൾക്കും വിഗ്ഗുകൾ സൗജന്യമായി ലഭിക്കുമെന്ന് അമല ആശുപത്രി അധികാരികൾ അറിയിച്ചു.