ഫ്രൈബ്രോസ്‌കാൻ/ഫാറ്റി ലിവർ -ബോധവൽക്കരണ ക്ലാസ്സ് @ ശോഭാ സിറ്റി ക്ലബ്ബ് ഹൗസ്‌

  • Home
  • News and Events
  • ഫ്രൈബ്രോസ്‌കാൻ/ഫാറ്റി ലിവർ -ബോധവൽക്കരണ ക്ലാസ്സ് @ ശോഭാ സിറ്റി ക്ലബ്ബ് ഹൗസ്‌
  • July 06, 2024

ഫ്രൈബ്രോസ്‌കാൻ/ഫാറ്റി ലിവർ -ബോധവൽക്കരണ ക്ലാസ്സ് @ ശോഭാ സിറ്റി ക്ലബ്ബ് ഹൗസ്‌

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി, അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഗ്യാസ്‌ട്രോ എന്ററോളജി ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിൽ 6/7/2024 ശനിയാഴ്ച്ച ഉച്ച കഴിഞ്ഞ് 3: 30ന് ശോഭാ സിറ്റി ക്ലബ്ബ് ഹൗസിൽ വച്ച് ഫ്രൈബ്രോസ്‌കാൻ പരിശോധനയും, ഫാറ്റി ലിവർ നെ പറ്റിയുള്ള ബോധവൽക്കരണ ക്ലാസ്സും നടത്തി. ശോഭാ സിറ്റി SCROA ട്രഷർ ശ്രീ. ഹരിദാസ് സ്വാഗതം പറഞ്ഞു. ശോഭാ സിറ്റി SCROA പ്രസിഡൻ്റ് ശ്രീ. നന്ദകുമാർ അധ്യക്ഷത വഹിച്ച് സംസാരിച്ചു. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ജോയിൻ്റ് ഡയറക്ടർ ഫാദർ ഷിബു പുത്തൻപുരക്കൽ വിളക്ക് തെളിയിച്ചു ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഗ്യാസ്‌ട്രോ എന്ററോളജി  ഡിപ്പാർട്ട്മെൻ്റ് അസോസിയേറ്റ് പ്രൊഫസർ ഡോ. സോജൻ ജോർജ്ജ് .കെ ബോധവൽക്കരണ ക്ലാസ്സ് എടുത്തു.